August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും

കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും

By editor on July 31, 2025
0 62 Views
Share

 

 

 

 

 

കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും

 

സി.ഐ.ടി യു സമരത്തിൽ നിന്ന് പിൻമാറി

 

സി.ഐ. ടി. യു വിശദീകരണം:

 

തൊഴിലാളി സുഹുത്തുക്കളേ

28 – 07 – 2025 ന് ജഗന്നാഥ് ബസ്സ് കണ്ടക്ടർ ‘ വിഷ്ണുവിനെ കുറെ ക്രമിനലുകൾ ചേർന്ന് അതിക്രൂരമായി മർദ്ധിക്കുന്ന സംഭവം ഉണ്ടായി. മേൽ സംഭവത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ’ CITU ഇടപെട്ടതിൻ്റെ ഭാഗമായി അക്രമികൾ ഉപയോഗിച്ച 3 വാഹനം കസ്റ്റഡിയിൽ എടുക്കുക ഉണ്ടായി. കൂടാതെ 2 പേരെ അറസ്റ്റ് ചെയ്യുകയും അതിൽ ഒരാളെ ഇന്നലെ റിമേൻറ് ചെയ്യുകയും ഒരാളെ ഇന്ന് റിമേൻറ് ചെയ്യാൻ കൊണ്ടുപോകുകയും ചെയ്തു.

ഈ അവസ്ഥയിൽ ചൊക്ലി സ്റ്റേഷനിൽ ഇന്ന് ഉടമാ സംഘടനേയും, തൊഴിലാളി സംഘടനാ പ്രതിനിധികളേയും സ്റ്റേഷനിൽ CI വിളിച്ച് ചേർത്തു. ചർച്ചയുടെ തീരുമാനമായി ബാക്കി ഉള്ള മുഴുവൻ അക്രമികളേയും അറസ്റ്റ് ചേയ്യാൻ മൂന്ന് ദിവസം നൽകണമെന്നും

തൊട്ടിൽപ്പാലം റൂട്ടിൽ നിർത്തി വച്ച ബസ്സ്സർവ്വീസ് പുനർ സ്ഥാപിക്കാൻ അവിശ്യമായ നടപടി സ്വീകരിക്കണമെന്നും പോലീസ് ആവിശ്യപ്പെട്ടു.

പോലീസ് തന്ന ഉറപ്പിൻമേൽ സമരം താൽകാലികമായി നിർത്താൻ യൂണിയൻ തീരുമാനിക്കുന്നു

‘ എന്ന്

‘ സെക്രട്ടറി

വി.പി മുകുന്ദൻ

മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ CITU

തലശ്ശേരി ഡിവിഷൻ

Leave a comment

Your email address will not be published. Required fields are marked *