January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി; ‘നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ’

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി; ‘നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ’

By editor on September 7, 2025
0 57 Views
Share

തൃകുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി; ‘നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ’

ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കുന്നംകുളത്തെ പോലീസ് മർദനത്തില്‍ രണ്ടരവർഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടർന്ന് പ്രതിഷേധം കടുത്തപ്പോഴാണ് ആഭ്യന്തരവകുപ്പ് പുനർവിചിന്തനം നടത്തുന്നത്. നേരത്തേ സ്ഥലംമാറ്റത്തിലും ഇൻക്രിമെന്റ് തടയലിലും മാത്രമൊതുങ്ങിയ കേസ് പുനപരിശോധിക്കാനും ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഉത്തരവിട്ടു. വകുപ്പുതലനടപടിമാത്രം നേരിട്ട ഇവരുടെ പേരില്‍ മജിസ്ട്രേറ്റ് കോടതി ഇടപെട്ടാണ് കേസെടുത്തത്.

സുജിത്തിനെ മർദിച്ച എസ്‌ഐ നൂഹ്മാൻ(നിലവില്‍ വിയ്യൂർ സ്റ്റേഷൻ), സീനിയർ സിപിഒ. ശശിധരൻ(നിലവില്‍ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ്), സിപിഒമാരായ സജീവൻ (നിലവില്‍ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ്), സന്ദീപ് (നിലവില്‍ മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *