January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പള്‍സര്‍ സുനി, നടിയെ ആക്രമിച്ച കേസില്‍ അതിനിര്‍ണായക വിധി അറിയാൻ മണിക്കൂറുകള്‍ മാത്രം; ഉറ്റുനോക്കി രാജ്യം

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പള്‍സര്‍ സുനി, നടിയെ ആക്രമിച്ച കേസില്‍ അതിനിര്‍ണായക വിധി അറിയാൻ മണിക്കൂറുകള്‍ മാത്രം; ഉറ്റുനോക്കി രാജ്യം

By editor on December 8, 2025
0 143 Views
Share

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാജ്യം ഉറ്റുനോക്കുന്ന നി‍ർണായക വിധി ഇന്നുണ്ടാകും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച്‌ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപിന്‍റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.

 

ദിലീപിന്‍റെ വാദം തള്ളി പള്‍സർ സുനി

 

ആറുവ‍ർഷം നീണ്ട രഹസ്യ വിചാരണയുടെ സുപ്രധാന വിവരങ്ങളടക്കം ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2012 മുതല്‍ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചത്. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്‍റെ വാദം പള്‍സർ സുനി ഏറ്റവും ഒടുവില്‍ കോടതിയില്‍ തള്ളിയതും ശ്രദ്ധേയമായ സാഹചര്യത്തിലാണ് വിധി വരുന്നത്. വിചാരണക്കിടെയാണ് തങ്ങളിരുവ‍ർക്കും പരസ്പരം അറിയാമെന്ന് പള്‍സ‍ർ അറിയിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തിയതായി പള്‍സർ സുനിലിന്‍റെ അഭിഭാഷകനായ അഡ്വ പ്രദീഷ് കുറുപ്പാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. പള്‍സർ സുനിലിനെ യാതൊരു പരിചയവുമില്ലെന്ന നാളിതുവരെയുളള ദിലീപിന്‍റെ നിലപാടിനേറ്റ കനത്ത പ്രഹരമായിരുന്നു ഇത്.

 

6 വർഷം നീണ്ട വിചാരണ

 

ആറുവ‍ർഷം നീണ്ട രഹസ്യവിചാരണ പൂർത്തിയാക്കിയാണ് ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് രാജ്യം ഉറ്റുനോക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയ പള്‍സർ സുനിയ്ക്കും സംഘത്തിനും പുറമേ ബലാത്സംഗത്തിന് ക്വട്ടേഷൻ നല്‍കി എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപിന്‍റെ കാര്യത്തില്‍ കൂടി കോടതി എന്തു നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്. 2012 മുതല്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്നടക്കം ദിലീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടി വിവരിച്ചിട്ടുണ്ട്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്താൻ പള്‍സർ സുനിയും സംഘവും മുമ്ബും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. 2017 ജനുവരി 03 ന് ഗോവയില്‍ വെച്ച്‌ കൃത്യം നടത്താനായിരുന്നു ആലോചന. എന്നാല്‍ ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാല്‍ കൃത്യം നടന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *