August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • സൈക്കിൾ ന്യൂജൻ ലഹരി ജൂൺ 01 ന്

സൈക്കിൾ ന്യൂജൻ ലഹരി ജൂൺ 01 ന്

By on May 28, 2025 0 36 Views
Share

ലോക സൈക്കിൾ ദിനവും ലോക പരിസ്ഥിതി ദിനവും ഈ വർഷം ആചരിക്കുന്നത് നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന നിരോധിത മയക്കുമരുന്നുകളോട് സന്ദിയില്ലാ സമരം പ്രഖ്യാപിച്ചു കൊണ്ടാണ്.

വ്യക്തികളുടെ ശാരീരികവും മാനസീകവുമായ പ്രവർത്തനങ്ങളെ നന്നായി ഉത്തേജിപ്പിച്ചു പോന്ന വ്യായാമമാണ് സൈക്കിൾ സവാരി. അതാകട്ടെ മറ്റ് പെട്രോളിയം ഇന്ദനങ്ങളുടെ ആവശ്യകതയും ഇല്ലാത്തതിനാൽ തികച്ചും പരിസ്ഥിതി സൗഹൃദവും ചിലവു കുറഞ്ഞ യാത്രാമാദ്ധ്യവുമാകുന്നു.

ലോകമെമ്പാടും ജൂൺ 03 ലോക സൈക്കിൾ ദിനമായും ജൂൺ 05 ലോക പരിസ്ഥിതി ദിനമായും ആചരിക്കുന്നു.
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗകര്യപ്പെടുന്ന ദിവസമായി ജൂൺ 01 ഞായറാഴ്ച കാലത്ത് ലഹരിക്കെതിരെ ന്യൂ ജൻ ലഹരിയായി യുവതയെ സൈക്കിളിൽ അണിനിരത്തുന്നു.

കേന്ദ്ര സർക്കാരിൻ്റെ ഭാഗമായ തലശ്ശേരി SAI (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ), തലശ്ശേരി സൈക്കിൾ ക്ലബ്ബ്, മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ, മയ്യഴി ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രസ്തുത റാലി സംഘടിപ്പിക്കുന്നത്.

ജൂൺ Ol ഞായർ കാലത്ത് 6.30 ന് തലശ്ശേരി സായിയുടെ അങ്കണത്തിൽ വച്ച് ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്ന സൈക്കിൾ റാലി തലശ്ശേരി നഗരത്തെ വലംവച്ചു കൊണ്ട് മയ്യഴിയിലേക്ക് നീങ്ങും.
മയ്യഴിയിലെ സ്കൂൾ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം മാഹി പാലം കവലയിൽ വച്ച് പ്രസ്തുത റാലിയെ അഭിവാദ്യം ചെയ്ത് സൈക്കിളിൽ അനുഗമിക്കും.
മയ്യഴിയുടെ നഗരവീഥികളിലൂടെ സൈക്കിൾ റാലി പ്രയാണം നടത്തി മാഹി പള്ളി മൈതാനത്ത് സമാപിക്കും.

കാലത്ത് 9 മണിക്ക് മാഹി പള്ളി മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനം മയ്യഴി പോലീസ്സ് ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ഉത്ഘാടനം ചെയ്യും.ചടങ്ങിൽ വിമുക്ത ഭടനും തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടറുമായ ശ്രീ.അനിൽ വിലങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.
പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

……………………………………
സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്ക് T ഷർട്ടുകൾ നൽകും.

പങ്കെടുത്ത സൈക്കിൾ റാലിക്കാരന്ന് സർട്ടിഫിക്കറ്റും,
പ്രഭാത ഭക്ഷണവും നൽകും.
സൈക്കിൾ യാത്രികർ എല്ലാവരും നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം.
…………………………
സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ
29 .05.2025 ന് മുമ്പ് താഴെ പറയുന്നവരെ ബന്ധപ്പെടുക .

1. ഹർഷാദ് :9747751098
2. റിഷബ് :8330075232
3. രാജേഷ്: 9400576780
4. ആനന്ദ് : 9497140343

Leave a comment

Your email address will not be published. Required fields are marked *