August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേക്കറായിട്ടില്ല,താരത്തിന്റെ അനുവാദമില്ലാതെ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല: വിപിന്‍ കുമാര്‍

ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേക്കറായിട്ടില്ല,താരത്തിന്റെ അനുവാദമില്ലാതെ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല: വിപിന്‍ കുമാര്‍

By on May 30, 2025 0 65 Views
Share

ex manager vipin kumar against unni mukundan

തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചതായി വിപിന്‍ കുമാര്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിപിന്‍  പറഞ്ഞു. തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ടെന്നും വ്യാജ പരാതി നല്‍കിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ താന്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതിയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍ നല്‍കിയ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് വിപിന്‍ കുമാര്‍ വിമര്‍ശിച്ചു. കേസ് വന്നതിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഉണ്ണി മുകുന്ദന്‍ തള്ളിപ്പറഞ്ഞത്. പുതിയ പ്രോജക്ടുകള്‍ കോഡിനേറ്റ് ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. താന്‍ ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേയ്ക്കറായിട്ടില്ല. ഉണ്ണി മുകുന്ദന്റെ അനുവാദമില്ലാതെ താന്‍ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും വിപിന്‍ കുമാര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *