June 6, 2025
  • June 6, 2025
Breaking News
  • Home
  • Uncategorized
  • നറുക്കെടുപ്പ് തട്ടിപ്പ്; പാണ്ടിക്കാട് കുഞ്ഞാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

നറുക്കെടുപ്പ് തട്ടിപ്പ്; പാണ്ടിക്കാട് കുഞ്ഞാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

By on June 2, 2025 0 390 Views
Share

തിരുവനന്തപുരം: പാണ്ടിക്കാട് കുഞ്ഞാന് കീഴില്‍ നടന്ന നറുക്കെടുപ്പ് തട്ടിപ്പില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. തട്ടിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമാനമായ എല്ലാ കൂപ്പണ്‍ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.


കൂപ്പണ്‍ പ്രിന്റ് ചെയ്ത് ലോട്ടറി മാതൃകയില്‍ സംസ്ഥാനത്ത് ഉടനീളം സമാന്തര ലോട്ടറിയും, ചൂതട്ടാവും, റിയല്‍സ്റ്റേറ്റ് തട്ടിപ്പും വര്‍ദ്ധിക്കുകയാണെന്നു ചൂണ്ടിക്കാണിച്ച് തെളിവുകള്‍ സഹിതം നല്‍കിയ പരാതിയും, മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമെ ലോട്ടറി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമപരമായി അനുവാദമുള്ളു. എന്നാല്‍ ഈ നിയമം നിലനില്‍ക്കവെയാണ് പാണ്ടിക്കാട് കുഞ്ഞാന്‍ വീടും പുരയിടവും സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് ആളുകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ലോട്ടറി തട്ടിപ്പ് നടത്തിയത്.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ആയിരം രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. ഈ ടിക്കറ്റില്‍ സീരിയല്‍ നമ്പര്‍ അടക്കം ഉണ്ട്. ഒന്നാം സമ്മാനം വീടും പറമ്പും എന്ന് വാഗ്ദാനം ചെയ്താണ് കബളിപ്പിക്കുന്നത്. ഇതിന് പുറമെ മറ്റനവധി വിലപിടിപ്പുള്ള സമ്മാനങ്ങളും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *