August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • 15കാരന്റെ മരണം മുതൽ ജമാഅത്ത്-പിഡിപി പിന്തുണവരെ: നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു

15കാരന്റെ മരണം മുതൽ ജമാഅത്ത്-പിഡിപി പിന്തുണവരെ: നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു

By on June 11, 2025 0 45 Views
Share

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത്‌ പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ്.

സിപിഐഎം നേതാവ് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അഖിലഭാരത ഹിന്ദുമഹാസഭ എൽഡിഎഫിന് പുന്തുണ അറിയിച്ചതും യുഡിഎഫ് ആയുധമാക്കും.വരും ദിവസങ്ങളിൽ സ്റ്റാർ ക്യാമ്പയിനെയ്സ് അടക്കം മണ്ഡലത്തിൽ എത്തും.

നിലമ്പൂരിൽ പ്രചാരണ വിഷയങ്ങൾ അനുദിനം മാറുകയാണ്. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു പ്രചാരണ തുടക്കം. ഇവ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *