August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്

By on June 13, 2025 0 124 Views
Share

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത്. വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് എടുത്ത്ചാടിയും വിദ്യാർഥികൾക്ക് പരുക്കുണ്ട്, 30 പേരുടെ പരുക്ക് ഗുരുതരമാണ്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.

ഇന്റ‍ർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്.

 

പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളത്. കോളേജിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ഗ്രൂപ്പുകളിൽ വരുന്നുണ്ട്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, എംബിബിഎസ്‌ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്ന് എലിസബത്ത് പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *