August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ല, ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം’: CPIM പൊളിറ്റ് ബ്യൂറോ

‘അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ല, ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം’: CPIM പൊളിറ്റ് ബ്യൂറോ

By on June 13, 2025 0 43 Views
Share

ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഇടപെടണം. ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനുള്ള മൗന പിന്തുണ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രസ്‌താവന ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഇറാനിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലുള്ള സൈനിക നടപടികള്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *