August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു

By on June 19, 2025 0 58 Views
Share

sheiq

വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. മകൻ സുരക്ഷിതാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപിൽ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാർത്തകളിൽ ഇടം പിടിച്ച ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറാണ്.

സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയിൽ ഉണ്ടാകാറില്ല. കഴിഞ്ഞദിവസം സാറ്റലൈറ്റ് ഫോണിൽ നിന്ന്  ബന്ധപ്പെട്ടാണ് താൻ കുടുങ്ങിയ വിവരം ഷെയ്ഖ് ഹസൻ ഖാൻ അറിയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *