August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; യു.പിയില്‍ പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍; വീഡിയോ

രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; യു.പിയില്‍ പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍; വീഡിയോ

By on June 20, 2025 0 26 Views
Share

ഉത്തർപ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്.

ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ പശുവാണ് വിചിത്ര സംഭവത്തിന് കാരണം.

Leave a comment

Your email address will not be published. Required fields are marked *