August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

By on June 21, 2025 0 84 Views
Share

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്തത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.

Leave a comment

Your email address will not be published. Required fields are marked *