August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • പേവിഷ ബാധ പ്രഥമ ശുശ്രൂഷ കാര്യക്ഷമമാക്കണം ഡോ സുൽഫിക്കർ അലി

പേവിഷ ബാധ പ്രഥമ ശുശ്രൂഷ കാര്യക്ഷമമാക്കണം ഡോ സുൽഫിക്കർ അലി

By on June 21, 2025 0 130 Views
Share

കണ്ണൂർ: പേവിഷബാധ യെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കടിയേറ്റ ഭാഗം ചുരുങ്ങിയത് 15 മിനിറ്റ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കലാണെന്ന് എമർജൻസി മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ സുൽഫിക്കർ അലി വിശദീകരിച്ചു. പ്രഥമ ശുശ്രൂഷ ഒന്നും നൽകാതെ ആശുപത്രിയിൽ എത്തിക്കുന്ന പ്രവണത അധികരിച്ച് വരുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് സമയം മുറിവ് കഴുകി വൃത്തിയാക്കുന്നത് റേബീസ് വൈറസിനെയും മറ്റു ബാക്ടീരിയകളെയും കഴുകി കളയാൻ സാധിക്കും. അതോടൊപ്പം തന്നെ 50 ശതമാനത്തോളം വൈറസുകളെ നിർവീര്യമാക്കാനും സോപ്പുലായനിക്ക് സാധിക്കും. വൈറസിന്റെ കവചം ഭേദിച്ചുകൊണ്ട് വൈറസിനെ നിർവീര്യമാക്കാനുള്ള കഴിവ് സോപ്പുലായനിക്കുണ്ട്. നന്നായി ശുദ്ധജലം ഒഴിച്ചു കൊണ്ട് കഴുകുകയും വേണം. വൈറസുകളെ ഒരളവോളം നശിപ്പിക്കുന്നതിനോടൊപ്പം തന്നെ അനുബന്ധമായ ബാക്ടീരിയകളെയും സോപ്പുലായനി നിർവീര്യമാക്കും. മുറിവിൽ ഉണ്ടാകാൻ സാധ്യതയുള്ള മാലിന്യങ്ങളെ വൃത്തിയാക്കാനും ഇത് കാരണമാകും.

15 മിനിട്ടു സമയം സോപ്പുലായനി യിൽ കഴുകി വൃത്തിയാക്കിയ ശേഷം റാബീസ് വാക്സിൻ അടിക്കുന്ന ആളുകൾക്ക്
പേവിഷബാധ കേൾക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. റൂറൽ എമർജൻസി മെഡിസിൻ ഇന്ത്യ, ഡോക്ടർമാർക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Leave a comment

Your email address will not be published. Required fields are marked *