August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

‘മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

By on June 21, 2025 0 137 Views
Share

വിമാനയാത്രയ്ക്കിടെ മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയത്.

ജഗതിയുടെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചു. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ഇടവേളയ്ക്കുശേഷം ഗഗനചാരി എന്ന സിനിമയുടെ സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൊഫസർ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാർ ചിത്രത്തിൽ വേഷമിടുന്നത്. സയൻസ് ഫിക്ഷൻ കോമഡി -സോമ്പി ജോണറിലാണ് ചിത്രം ഒരുക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *