August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • പാലക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

By on June 21, 2025 0 71 Views
Share

palakkad

പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത് . ഇന്നലെ രാത്രിയോടെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലൻസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുംമുൻപ് കുഞ്ഞ് മരിച്ചെന്ന് എന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രസവത്തിനായി അടുത്ത ദിവസമാണ് ബിന്ദുവിനോട് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഡോക്ടേഴ്സ് ആവശ്യപ്പെട്ടിരുന്നത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ബിന്ദു ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.ഇവരുടെ നാലാമത്തെ പ്രസവമാണിത്.

Leave a comment

Your email address will not be published. Required fields are marked *