August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്; മൂന്നു തവണ മത്സരിച്ചവർക്ക് ഇനി സീറ്റില്ല

ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്; മൂന്നു തവണ മത്സരിച്ചവർക്ക് ഇനി സീറ്റില്ല

By on July 4, 2025 0 60 Views
Share

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎൽഎമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം.പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയിൽ ഇളവ് ലഭിച്ചേക്കും. ടേം വ്യവസ്ഥ നടപ്പാക്കിയാൽ നിരവധി പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്  പറഞ്ഞു.

ഇടത്പാർട്ടികളുടെ മാതൃക പിന്തുടർന്ന് നിയമസഭാതിരഞ്ഞെടുപ്പിലും ടേം വ്യവസ്ഥ നടപ്പിലാക്കാനാണ് മുസ്ലീംലീഗ് ആലോചന. വ്യവസ്ഥ നടപ്പായാൽ കെപിഎ മജീദ്,മഞ്ഞളാംകുഴി അലി,പികെ ബഷീർ തുടങ്ങി പല എംഎൽഎമാർക്കും ഇത്തവണ അവസരം നഷ്ടമാകും. ഒന്നോ രണ്ടോ തവണ മത്സരിച്ച് വിജയിച്ചവർ അതേ മണ്ഡലത്തിൽ തന്നെ തുടർന്നേക്കും.

അതേസമയം ഇത്തവണ യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന നിർദേശവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ചില സീറ്റുകൾ വച്ചുമാറുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചില നേതാക്കൾക്ക് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള നിർദേശവും നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *