August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.

ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.

By on July 8, 2025 0 22 Views
Share

 

മാഹി .ബഷീറിയൻ കഥാപാത്രങ്ങൾ ഒന്നൊന്നായി വേദിയിലെത്തുകയും, കഥാസന്ദർഭങ്ങൾ, പശ്ചാത്തലത്തിൽ വിവരിക്കപ്പെടുകയും ചെയ്തപ്പോൾ, കാണികൾക്ക് ദൃശ്യചാരുതയുടെ മായികാനുഭൂതി അനുഭവവേദ്യമായി .

പള്ളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ സ്മരണ വേറിട്ട അനുഭവമായി. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികളും, ബഷീറിൻ്റെ കാരിക്കേച്ചറുകളും, ഫോട്ടോകളും, കൈയ്യെഴുത്ത് മാസികളുമെല്ലാം ബേപ്പൂർ സുൽത്താൻ്റെ കഥാസാമ്രാജ്യത്തിൻ്റെ വൈപുല്യം വിളിച്ചോതി.

പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എ.സി.എച്ച് അഷ്റഫ് ,മലയാളം അദ്ധ്യാപിക ബേബി പ്രവീണ, സീനിയർ അദ്ധ്യാപിക കെ.കെ.സ്നേഹപ്രഭ, കെ.എം.സ്വപ്ന സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി..

 

Leave a comment

Your email address will not be published. Required fields are marked *