August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • അഹമ്മദാബാദ് വിമാന അപകടം; എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി; രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി; അന്വേഷണ റിപ്പോർട്ട്

അഹമ്മദാബാദ് വിമാന അപകടം; എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി; രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി; അന്വേഷണ റിപ്പോർട്ട്

By on July 12, 2025 0 24 Views
Share

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ. വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി.

32 സെക്കൻറ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്. RAT ആക്ടിവേഷൻ വിമാനത്തിന്റെ മുഴുവൻ ഉർജ്ജവും നഷ്ട്ടപെട്ടത് വ്യക്തമാകുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. റൺവേയിൽ നിന്ന് 0.9നോട്ടിക്കൽ മൈൽ ദൂരെ ആണ് നിലംപതിച്ചത്.

വിമാനത്തിന്റെ ഫ്ലാപിന്റെ ക്രമികരണം സാധാരണ നിലയിൽ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷി ഇടിച്ചതോ കാലാവസ്ഥ പ്രതികൂല സാഹചര്യമോ കാരണം അല്ല. പൈലറ്റുമാരുടെ ആരോഗ്യ നിലയും മാനസിക നിലയും പ്രശ്നങ്ങൾ ഇല്ല. അനുഭവപരിചയവും ഉണ്ടായിരുന്നു. അപകടകരമായ വസ്തുകൾ വിമാനത്തിൽ ഇല്ലായിരുന്നു. ഇന്ധന സ്വിച്ച് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ നിർദേശങ്ങൾ ഉണ്ടായിരുന്നു. FAA മാർഗ നിർദേശം ഉണ്ടായിരുന്നിട്ടും ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ പരിശോധന നടത്തിയിരുന്നില്ല. സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ബോയിങ് 787 വിമാന ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടില്ല എന്നും AAIB വ്യക്തമാക്കി. 15 പേജുിള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. അപകടം നടന്ന് ഒരു മാസം കാഴിഞ്ഞപ്പോഴാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *