August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ.

By editor on July 20, 2025
0 297 Views
Share

കോഴിക്കോട്: കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി എം ഡി എം എ കടത്തുകയായിരുന്നു. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂര്യ ജൂലൈ 16 ആണ് ഒമാനിലേക്ക് പണി അന്വേഷിച്ചു പോയത്. നേരത്തെ പരിചയം ഉള്ള ഒമാനിലെ നൗഫൽ എന്ന ആളുടെ അടുത്ത് ജോലി അന്വേഷിച്ചു പോയത് ആണ്. 4 ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടുപോകാൻ 2 കാറിൽ ആളുകൾ എത്തിയിരുന്നു. പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികൾ ആണ് വാഹനത്തിൽ വന്നത്. ഇവർ എത്തിയ 2 കാറുകളും പൊലിസ് കസ്റ്റഡിയിൽ എടുത്തു.

Leave a comment

Your email address will not be published. Required fields are marked *