August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • വി.എസിന്റെ സംസ്‌കാരം; ആലപ്പുഴ ജില്ലയില്‍ നാളെ അവധി

വി.എസിന്റെ സംസ്‌കാരം; ആലപ്പുഴ ജില്ലയില്‍ നാളെ അവധി

By editor on July 22, 2025
0 50 Views
Share

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു.

വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

വിളികേള്‍ക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വി.എസ്. തീരുമാനിച്ചു

 

നേരത്തെ, വി.എസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വി.എസിൻറ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ സംസ്ഥാനം ഒട്ടാകെ ദേശീയപതാക താഴ്ത്തി കെട്ടണമെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു.

 

വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. രാവിലെ ദർബാർ ഹാളില്‍ പൊതുദർശനത്തിന് വെച്ച ഭൗതീക ശരീരത്തില്‍ നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ അടക്കമുള്ള നിരവധി ആളുകള്‍ അന്തിമോപചാരം അർപ്പിച്ചു.

 

ദേശീയപാത 66ലൂടെ കടന്നുപോകുന്ന വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ട് രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടില്‍ എത്തിക്കും.ബുധനാഴ്ച്ച രാവിലെ ഒൻപത് മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെയ്ക്കും. 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദർശനം.

 

ഒരു കാലഘട്ടത്തിന്റെ അസ്തമയം, പാർട്ടിക്കും നാടിനും നികത്താനാകാത്ത നഷ്ടം; വിഎസിനെ അനുസ്മരിച്ച്‌ പിണറായി

 

തുടർന്ന് നാലോടെ വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദർശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചില്‍ സന്ദർശകർക്ക് നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *