August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

By on July 28, 2025 0 51 Views
Share

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാനയിടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.തുർക്കിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ വ്യാപനം രൂക്ഷമാണ്.ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് ആയി. രാജ്യത്ത് രേഖപ്പെടുത്തുന്ന റെക്കോഡ് താപനില ആണിത്.

ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു.

ഗ്രീസിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നത്‌ തീപിടുത്തം തുടരാൻ കാരണമായിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിന്‌ വേണ്ടി ആറ് അഗ്നിശമന വിമാനങ്ങൾക്കായി രാജ്യം യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്‌.

Leave a comment

Your email address will not be published. Required fields are marked *