August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ

By editor on August 1, 2025
0 33 Views
Share

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ

 

മാഹി :മാഹി ആരോഗ്യമേഖല മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്നും, ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനമാണ് മയ്യഴി കൈവരിച്ചതെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.

മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ മൊയ്തു സാഹിബിന്റെ സ്മരണാർത്ഥം നൽകുന്ന വീൽ ചെയറുകളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,,

500 ഓളം ഔട്ട് പേഷ്യന്റ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരത്തി ഇരുന്നൂറോളം ഔട്ട് പേഷന്റുകളാണ് ആശുപത്രി സന്ദർശിച്ചു കൊണ്ടിരിക്കുന്നത്,,

ജനബാഹുല്യത്തിന് അനുസരിച്ച് രോഗികളുടെ അപേക്ഷപ്രകാരം മാഹി ആശുപത്രിയുടെ സംവിധാനങ്ങൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്,,

അതിന് മുഖ്യമന്ത്രി രംഗസ്വാമിയുടെയും,, മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഇസ്ഹാഖിൻ്റേയും പിന്തുണ എംഎൽഎ എടുത്തു പറഞ്ഞു,,

മാഹി സി എച്ച് സെന്ററിന്റെ കാരുണ്യ പ്രവർത്തനങ്ങൾ മാഹിയിലെയും,, പരിസരപ്രദേശങ്ങളിലെയും ആരോഗ്യ മേഖലയിലും അല്ലാതെയും വളരെയധികം സഹായകരമായി കൊണ്ടിരിക്കുന്ന കാര്യവും അതിൽ സി എച്ച് സെന്റർ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.

എ വി യൂസുഫിന്റെ അധ്യക്ഷതയിൽ ഡോ: എ.പി .ഇസ്ഹാക്ക്,, ആർ.എം.ഒ.

ഡോ ശ്രീജിത്ത്,,

ബഷീർ കൈതാങ്ങ് പെരിങ്ങാടി,,

റഷീദ് മാഹി ചാരിറ്റി ബഹ്റൈൻ,,

വി സി മാമു,,

ടി കെ വസീം..

എ.വി സിദ്ധീഖ് ഹാജി,,

ശംസുദ്ധീൻ മഞ്ചക്കൽ,,

കെ ഇ മജ്റൂഹ്സംസാരിച്ചു..

എ.വി അൻസാർ സ്വാഗതവും,,ഇ കെ മുഹമ്മദലി നന്ദിയും പറഞ്ഞു..

മുഹമ്മദ്‌ താഹ,,

റിഷാദ് കൂടാളി,,

സക്കീർ,മുഹമ്മദ്‌ റംസാൻ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *