January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

By on August 5, 2025 0 130 Views
Share

തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വശ്യമനോ’ഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ അക്ഷര സൗധം കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറികളായ എ.പ്ലസ് ഗ്രേഡ് ലൈബ്രറികളിലൊന്നാണ്.
സപ്തതിയാഘോഷം ഒരു വർഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എഴുപതാം വാർഷികാഘോഷ പരിപാടികളുടെ രൂപരേഖ മുകുന്ദൻ മoത്തിൽ അവതരിപ്പിച്ചു. വായനശാല പ്രസിഡണ്ട് പനോളി ആണ്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം.കെ അശോകൻ ആശംസ നേർന്നു. സ്പീക്കർ എ.എൻ.ഷംസീർ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തകുമാർ ഡോ: അശ്വിൻ മുകുന്ദൻ അഡ്വ:
എം.കെ.അശോകൻ അഡ്വ: എം എസ് നിഷാദ് എന്നിവരെ രക്ഷാധികാരികളായി തെരെഞ്ഞെടുത്തു.
സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മഠത്തിൽ വൈസ് ..ചെയർമാൻമാർ പനോളി ആണ്ടി പി.ഷിംജിത്ത്
ജനറൽ കൺവീനർ രമേശൻ പനോളി
ജോ. കൺവീനർമാർ ടി.കെ.ദിനേശൻ വി – സഹദേവൻ എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ സബ്‌ കമ്മിറ്റികൾ രൂപീകരിച്ചു.
വായനശാല ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ കസേരകൾ ചെള്ളത്ത് നാരായണൻ്റെ സ്മരണയ്ക്ക് ഭാര്യ വെളുത്താൻ ലക്ഷമി സംഭാവനയായി നൽകിയ കസേരയും എസ്.എൻ.പുരം യുവജന കൂട്ടായ്മ സംഭാവന നൽകിയ വാട്ടർ കൂളറും ചടങ്ങിൽ വെച്ച് സ്വീകരിച്ചു.
വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും ജോ. സെക്രട്ടറി ടി. മനോഹരൻ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *