March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

By editor on August 10, 2025
0 74 Views
Share

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചു. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആൻ്റോ എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആണ്. ഇയാളെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂർ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. എതിർ ദിശയില്‍ വന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് മുന്നില്‍ പെടുകയായിരുന്നു. ഇടിച്ച ആംബുലൻസ് റോഡില്‍ മറിഞ്ഞു.ഇതില്‍ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കാറില്‍ ഉണ്ടായിരുന്നവരെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തിട്ടില്ലായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *