March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ

എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ

By editor on August 10, 2025
0 92 Views
Share

കണ്ണൂർ: ഡിസിസി പുന:സംഘടനയെ സംബന്ധിച്ച്‌ പ്രതികരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. നന്നായി പ്രവർത്തിച്ചവരെ മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചർച്ചകള്‍ ഭംഗിയായി നടക്കുന്നു. എല്ലാവർക്കുമുള്ള താല്‍പര്യങ്ങള്‍ പറയും. കെപിസിസി അധ്യക്ഷനെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്തു. മുഖാമുഖം എത്തുമ്ബോള്‍ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരൻ ആരോപിച്ചു. ജോത്സ്യനെ കാണാൻ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരൻ പരിഹസിച്ചു.

 

എം വി ഗോവിന്ദൻ ജോത്സ്യനെ കണ്ടതില്‍ പാർട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന തരത്തില്‍ വിവാദം ശക്തമായിരുന്നു. ഇതിനുപിന്നാലെ ജോത്സ്യൻ മാധവ പൊതുവാള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

 

‘എം വി ഗോവിന്ദൻ മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട കാര്യമില്ല. എം വി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാനാവില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികളും എന്നെ വന്ന് കാണാറുണ്ട്. അവർ ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാറുണ്ട്’, മാധവ പൊതുവാള്‍ കൂട്ടിച്ചേർത്തു. അമിത് ഷാ ജാതകം നോക്കാനായിരുന്നു എത്തിയത്. പാർട്ടിക്കകത്തെ പ്രശ്നങ്ങളാകാം ഇപ്പോള്‍ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാള്‍ പറഞ്ഞു.

 

പാർട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന വിവാദത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൂർണമായും നിഷേധിച്ചിരുന്നു. നേതാക്കള്‍ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

 

 

 

Leave a comment

Your email address will not be published. Required fields are marked *