March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • കെസി വേണുഗോപാലടക്കം 4 കേരള എംപിമാര്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍, അടിയന്തര ലാൻഡിംഗ്; വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും അന്വേഷണം വേണമെന്നും കെസി

കെസി വേണുഗോപാലടക്കം 4 കേരള എംപിമാര്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍, അടിയന്തര ലാൻഡിംഗ്; വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും അന്വേഷണം വേണമെന്നും കെസി

By editor on August 11, 2025
0 83 Views
Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 2455 വിമാനം റഡാറുമായുള്ള ബന്ധത്തില്‍ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലടക്കം കേരളത്തില്‍ നിന്നുള്ള 4 എം പിമാരും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന എംപിമാർ.

 

ലാൻഡിംഗിനിടെ വൻ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് കെ സി വേണു ഗോപാല്‍ പ്രതികരിച്ചു. അടിയന്തര ലാൻഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും കെ സി ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നെന്ന് അടൂർ പ്രകാശും പ്രതികരിച്ചു.

 

അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു മണിക്കൂർ പറന്ന ശേഷം തകരാർ കണ്ടെത്തിയതോടെ, വിമാനം രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

 

കെസി വേണുഗോപാലടക്കം 4 കേരള എംപിമാർ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാർ, അടിയന്തര ലാൻഡിംഗ്; വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും അന്വേഷണം വേണമെന്നും കെസി

Leave a comment

Your email address will not be published. Required fields are marked *