January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • 2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

By on August 12, 2025 0 96 Views
Share

nivin pauly

വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. നിവിൻ പോളി ,സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ.

രണ്ട് കോടി രൂപ നിവിൻ പോളിയും എബ്രിഡ് ഷൈനും യുവതിയിൽ നിന്ന് വഞ്ചിച്ച് തട്ടിയെടുത്തു എന്നതാണ് പരാതി. ഈ പരാതിയിന്മേൽ വൈക്കം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവിൻ പോളി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യമായാണ് പൊലീസ് അന്വേഷണമെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും കോടതിയിൽ ഉന്നയിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *