March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

By on August 15, 2025 0 53 Views
Share

ന്യൂഡൽഹി: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടി. ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്ന് മോദി പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളെ അനുസ്മരിച്ച് രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ 7.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ചെങ്കോട്ടയുടെ ലാഹോർ ഗേറ്റിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് സ്വീകരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർശന സുരക്ഷാ വലയത്തിലാണ് ഡൽഹി. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാൽ ശക്തമായ മുൻകരുതൽ വേണമെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് സുരക്ഷ കർശനമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *