January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

By on August 21, 2025 0 90 Views
Share

തലശ്ശേരി: പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫിലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററിയുടെ പ്രകാശന കർമ്മം നടത്തി. എറണാകുളം അസീസിയ കൺവൻഷൻ സെൻ്ററിൽ നടന്ന റഫി നൈറ്റിൽ വെച്ച് അബ്ദുസ്സമദ് സമദാനി എം.പി, റഫിയുടെ മകൻ ശാഹിദ് റഫി എന്നിവർ ചേർന്നാണ് റഫി ലവേഴ്സ് ഗ്രൂപ്പിന് നല്കി പ്രകാശനം ചെയ്തത്. മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ടി.പി.എം.ഹാഷിറലി അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അഫ്സൽ, അസീസിയ ചെയർമാൻ അബ്ദുൽ അസീസ്, ലവേഴ്സ് ഗ്രൂപ്പ് അംഗങ്ങളായ റുക്ശിദ്, റുഖ്ബാൻ, നൗഫൽ, പി.കെ.വി.സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.
1959 ഡിസംബർ 22 നാണ് റഫി തലശ്ശേരിയിൽ ഗാനമേള നടത്തിയത്.

Leave a comment

Your email address will not be published. Required fields are marked *