January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • വനംവകുപ്പിലെ ജാതി വിവേചനത്തിൽ നടപടി; ജനറൽ ഡയറിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് ഉത്തരവ്

വനംവകുപ്പിലെ ജാതി വിവേചനത്തിൽ നടപടി; ജനറൽ ഡയറിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് ഉത്തരവ്

By on August 27, 2025 0 176 Views
Share

വനംവകുപ്പിൽ ജാതി വിവേചനം എന്ന പരാതിയിൽ നടപടി. ജനറൽ ഡയറിയിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പേര് പ്രത്യേക കോളത്തിൽ എഴുതരുതെന്ന് നിർദേശം. അസിസ്റ്റൻറ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് ഉത്തരവ്. വിവരാകാശ രേഖകൾ ഉൾപ്പെടുത്തി  നൽകിയ വാർത്തയിലാണ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും.

2023 ലാണ് വനാശ്രിതരായ പട്ടികവർഗ്ഗ വിഭാഗക്കാരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമിച്ചത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രത്യേക കോളത്തിൽ എഴുതിയിരുന്നത്. ഇത് ജാതി വിവേചനാണെന്ന് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ഉള്ളാട് മഹാസഭ ഉൾപ്പെടെ ആ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നൊരു കോളം തയ്യാറാക്കി അതിലാണ് ഈ പ്രത്യേക നിയമനം വഴി ജോലിയിൽ പ്രവേശിച്ച ആളുകളുടെ പേര് ജനറൽ ഡയറിയിൽ എഴുതിയിരുന്നത്.

ഇത്തരത്തിലുള്ള ഒരു നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും വിധത്തിൽ ഈ നടപടി ഇനിയും ഇവരെ പ്രത്യേക കോളത്തിൽ പേരെഴുതി ചേർക്കുന്ന നടപടി ഉണ്ടായി കഴിഞ്ഞാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയപ്പോടു കൂടിയാണ് ഉത്തരവ്.

Leave a comment

Your email address will not be published. Required fields are marked *