January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അമേരിക്ക അടിച്ചേല്‍പ്പിച്ച തീരുവ ഭാരം; കിതച്ച് വിപണിയും

അമേരിക്ക അടിച്ചേല്‍പ്പിച്ച തീരുവ ഭാരം; കിതച്ച് വിപണിയും

By on August 28, 2025 0 70 Views
Share

Trump tariffs hit stock market

അമേരിക്ക അടിച്ചേല്‍പ്പിച്ച നികുതിഭാരം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉള്ള ആദ്യ വ്യാപാര ദിനം ഓഹരിപണികള്‍ നഷ്ടത്തില്‍. കയറ്റുമതി അധിഷ്ഠിതമായ കമ്പനികള്‍ ഒക്കെ നഷ്ടത്തിലാണ്. ബാങ്കിംഗ് ഐടി മേഖലകളും തിരിച്ചടി നേരിട്ടു. (Trump tariffs hit stock market)

വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപകരുടെ ആശങ്ക പ്രകടമായി. ഒരു ഘട്ടത്തില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റിലേറെ ഇടിഞ്ഞു. ടെക്‌സ്‌റ്റൈല്‍സ്, സീ ഫുഡ് തുടങ്ങി പിന്നെ അമേരിക്കന്‍ പലിശഭാരം നേരിട്ട് ബാധിക്കാന്‍ ഇടയുള്ള സെക്ടറുകള്‍ എല്ലാം നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

കിറ്റക്‌സിന്റെ ഓഹരി വിലയില്‍ ഇന്നും രണ്ടു ശതമാനത്തില്‍ അധികം ഇടിവുണ്ടായി. എച്ച്ഡിഎഫ്‌സി അടക്കം ബാങ്കുകളും തുടക്കം മുതല്‍ വലിയ നഷ്ടം നേരിടുന്നു. നിഫ്റ്റി ഐടി യിലെ എല്ലാ സ്റ്റോക്കുകളും നഷ്ടത്തിലാണ്. ഒടുവിലെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *