March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • അമീബിക് മസ്‍തിഷ്‍കജ്വരം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമീബിക് മസ്‍തിഷ്‍കജ്വരം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By editor on September 6, 2025
0 98 Views
Share

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അതിനിടെയാണ് മരണം.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *