March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • വൈഫ് ഇൻ ചാര്‍ജ് അധിക്ഷേപ പരാമര്‍ശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

വൈഫ് ഇൻ ചാര്‍ജ് അധിക്ഷേപ പരാമര്‍ശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

By editor on September 10, 2025
0 45 Views
Share

വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം നടത്തിയ ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന പ്രസ്ഥാനം അല്ല സമസ്ത എന്നും ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ല എന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ നയം ഇതല്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു പരാമർശം നടത്തി എന്നതിനെക്കുറിച്ച്‌ നദ്‌വിയോട് തന്നെ ചോദിക്കണമെന്നും സമസ്ത ആ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ല എന്നും തങ്ങള്‍ പറഞ്ഞു.

അതേസമയം നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും രംഗത്തെത്തി. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായ അധിക്ഷേപം ശരിയായില്ല. പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശം. പലര്‍ക്കും ഭാര്യക്ക് പുറമെ വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് അദ്ദേഹം അധിക്ഷേപിച്ചു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *