January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സാമ്പാദ്യ വിഹിതം നൽകണം

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സാമ്പാദ്യ വിഹിതം നൽകണം

By on September 13, 2025 0 71 Views
Share

പഞ്ഞമാസ ധനസഹായം: മത്സ്യത്തൊഴിലാളികൾക്ക് 20.94 കോടി രൂപ അനുവദിച്ചു – PRD Live

ന്യൂമാഹി: മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമ്പാദ്യ വിഹിതമായ 4500 രൂപ ലഭിച്ചിട്ടില്ലെന്ന് പരാതി.
ഏപ്രിൽ മാസത്തിൽ വിഷുവിന് മുമ്പ് ലഭിക്കേണ്ട 4500 രൂപയിൽ 1500 രൂപ മാത്രമാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളുടെയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തുല്യമായ വിഹിതമാണ് പഞ്ഞമാസ സമ്പാദ്യ വിഹിതമായി നൽകിയിരുന്നത്. നാല് മാസം കഴിഞ്ഞിട്ടും ബാക്കി ലഭിക്കാനുള്ള 3000 രൂപ നൽകിയിട്ടില്ലെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം (ബി.എം.പി.എസ്) ജില്ലാ സെക്രട്ടറി ഋഷികേശ് കുറ്റപ്പെടുത്തി. തീരദേശം വരുതിയിലാണെന്നും
തുക എത്രയും പെട്ടെന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കിയാൽ അവർക്കത് ആശ്വാസമാകുമെന്നും ഋഷികേശ് ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *