January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ഐക്യരാഷ്ട്രസഭയിൽ പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ; പിന്തുണച്ച് 142 രാജ്യങ്ങൾ

ഐക്യരാഷ്ട്രസഭയിൽ പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ; പിന്തുണച്ച് 142 രാജ്യങ്ങൾ

By on September 13, 2025 0 75 Views
Share

ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

എല്ലാ ഗൾഫ് അറബ് രാജ്യങ്ങളും ഈ നീക്കത്തെ പിന്തുണച്ചു. ഇസ്രായേൽ, അമേരിക്ക, അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *