March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • മാഹിയിൽ മുൻസിപ്പൽ ലൈസൻസും എക്സൈസ് ലൈസൻസും ഇല്ലാതെ ബാറിൻ്റെ പ്രവർത്തനം.

മാഹിയിൽ മുൻസിപ്പൽ ലൈസൻസും എക്സൈസ് ലൈസൻസും ഇല്ലാതെ ബാറിൻ്റെ പ്രവർത്തനം.

By on September 15, 2025 0 189 Views
Share

പന്തക്കലിലെ കൈലാസ് ബാർ ആണ് ഇങ്ങനെ നടത്തുന്നത്. അഞ്ച് പാട്ണർമാരാണ് ഇവിടെ ഉള്ളത്. എന്നാൽ പാർണൽഷിപ്പിനെ തുടർന്ന് ഇവർ തെറ്റി.ഇതോടെ ലൈസൻസ് ഇല്ലാതെ പ്രവർത്തനം ഉന്നതസ്വാധീനം ഉപയോഗിച്ച് നടത്തുകയാണ്. കോടികളുടെ പണമാണ് മദ്യ കമ്പനികൾക്ക് ഈ സംഘം നല്കാനുള്ളതും.ഈ I ബാർ കൈമാറ്റവുമായ വിഷയത്തിലാണ് മാഹിയിലെ എൻ.ആർ കോൺഗ്രസ് നേതാവിന് അടിയേറ്റതും.ഇരുകാലുകളും കൈയ്യും അടിചൊടിക്കാൻ നല്കിയ ക്വട്ടേഷൻ സംഘം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇനി ഒരു പ്രതി കൂടി പിടിയിലാകുകയും ഉണ്ട്. അതിനിടയിൽ ഈ ബാറിൽ പത്ത് ശതമാനം ഷേയർ വാങ്ങി പുതുച്ചേരിയിൽ വെച്ച് അടി കൊണ്ട എൻ.ആർ കോൺഗ്രസ് നേതാവ് ഗൂഢാലോചനയും ഒത്ത് തീർപ്പാക്കി.എന്ത് തന്നെ ആയാലും ഈ സംഭവത്തിലെ ഗൂഢാലോചന പുറത്ത് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ക്വട്ടേഷൻ നല്കിയവർ പുറത്ത് ഉന്നത സ്വാധീനം ഉപയോഗിച്ച് വിലസുകയാണ്.അഴിയൂരിൽ വെച്ചാണ് ഈ നേതാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കിയത്. എന്നാൽ ക്വട്ടേഷൻ നല്കിയവർ ആര്. മാഹി എന്നാൽ മദ്യമെന്നാണ് ചൊല്ല്.കേവവലം ഒൻപത് ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയിൽ ഉള്ള ‘ ഈ പ്രദേശത്ത് പരന്ന് കിടക്കുന്നത് അറുപത്തി ഏഴ് ബാറുകളാണ്. അതിനിടയിൽ ആണ് എക്സൈസ് ‘ ലൈസൻസും മുൻസിപാലിറ്റി ലൈസൻസും ഇല്ലാതെ ബാർ പ്രവർത്തിക്കുമ്പോൾ എന്ത് കൊണ്ട് അധികാരികൾ നടപടി എടുക്കുന്നില്ല എന്ന ചോദ്യമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്.

Leave a comment

Your email address will not be published. Required fields are marked *