January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വെർച്യുൽ ക്യൂവിന് നിയന്ത്രണം; OCT 22ന് പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വെർച്യുൽ ക്യൂവിന് നിയന്ത്രണം; OCT 22ന് പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല

By on October 8, 2025 0 55 Views
Share

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശനം ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.ഒക്ടോബര്‍ 16 മുതലാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ തന്നെ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റി വയ്ക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *