January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു.

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു.

By on October 13, 2025 0 171 Views
Share

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ രാവിലെ ആറ് പതിനഞ്ചിന് ബീച്ച്‌ വോക്ക് വേയുടെ തെക്ക് പടിഞ്ഞാറ് കടൽ തീരത്ത് ഫ്ലാഗ് ഓഫ് ചെയ്യ്തു . ചരിത്ര മാരത്തോൺ എട്ട് നാൽപത്തിയഞ്ചിന് കമ്മട്ടി പാടത്തിനടുത്ത് മരിയ ജോസിന്റെ കോച്ച് സന്തോഷ് അടക്കമുള്ള അത്ലറ്റുകൾ ജോസിന്റെ കൂടെ ഫിനീഷ് ചെയ്യ്തു .

ലിംകാബുക്കിലേക്ക് പ്രവേശിക്കുന്ന ജോസിന്റെ മാരത്തോൺ പ്രോത്സാഹന അനുമോദനപരിപാടി കമ്മട്ടി പാടം ബീച്ച് റസ്റ്റോറിന് മുന്നിൽ ഒൻപത് മണിക്ക് ആരംഭിച്ചു ബീച്ച് അത്ലറ്റ്സ് സംഘാടക സമിതി കൺവീനർ അമീർ ഒ കെ.സ്വാഗതം ആശംസിച്ചു മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് .ടി.സജിത ഉദ്ഘാടനം ചെയ്യ്തു . മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ,നാട്ടിലെ പ്രമുഖ കായികപ്രേമികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആദിത്യൻ .പി .പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ശ്രീ ഷാജി പി. മുഴപ്പിലങ്ങാട് ബീച്ചിൽ മാരത്തോൺ ഇവന്റ് കോഡിനേറ്റ് ചെയ്യ്തു . പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ബിച്ച് അത്ലറ്റ്സ് സംഘാടകസമിതി റെസ്റ്റോറന്റ് പരിസരത്ത് റഫർഷ്മെന്റ് ഒരുക്കി.അനുമോദനയോഗ പരിപാടി പത്ത് മണിക്ക് അവസാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *