January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

By on October 21, 2025 0 28 Views
Share

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയിൽ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകി. തുടർന്ന് ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഫോണിൽ പകർത്തിയത്. പയ്യന്നൂരിലെ സിപിഐ എം പ്രവർത്തകനായ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്.

കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ജ്യോതിയെ രൂക്ഷമായാണ് വിമർ‌ശിച്ചത്. അധികാരത്തിൻ്റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി പറഞ്ഞു. മരിച്ചവരോട് ബഹുമാനം കാണിക്കണമെന്ന് പറഞ്ഞ കോടതി അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപ പിഴ അടക്കാനും വിധിച്ചു. കോടതിയിൽ ഫോൺ ഉപയോ​ഗിക്കാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *