March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • നവോത്ഥാന കാഴ്ചപ്പാടുള്ള നിസ്വാർത്ഥനായ വ്യക്തി:- ഇന്നലെ തലശ്ശേരിയിൽ വെച്ച് നിര്യാതനായ സാമൂഹ്യ പ്രവർത്തകൻ എ പി അഹമ്മദിനെ കുറിച്ച്

നവോത്ഥാന കാഴ്ചപ്പാടുള്ള നിസ്വാർത്ഥനായ വ്യക്തി:- ഇന്നലെ തലശ്ശേരിയിൽ വെച്ച് നിര്യാതനായ സാമൂഹ്യ പ്രവർത്തകൻ എ പി അഹമ്മദിനെ കുറിച്ച്

By on October 23, 2025 0 33 Views
Share

മനുഷ്യന്റെ ഏറ്റവും വലിയ ആത്മശക്തി മരിക്കുന്നതുവരെ വിരലുകൾക്ക് തിരക്കുണ്ടാവുക എന്നതാണ്, ഈ വാക്കുകളെ അക്ഷരംപ്രതി അന്വർത്തമാക്കിയാണ് എപിഅഹമ്മദ് നമ്മോട് വിട പറഞ്ഞത് .കാലത്തിന്റെ കുത്തൊഴുക്കിൽ ആത്മാഭിമാനം നഷ്ടപ്പെടാതെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നിഷ്കാമ സേവയിൽ ഇടപെടലുകൾ നടത്തി വിജ്ഞാനപുഷ്ടവും സരള പ്രതിപാധിതവുമായ വാക്കുകൾ കൊണ്ട് തന്റെ ചുറ്റുവട്ടത്തെ ത്രസിപ്പിച്ച മനുഷ്യനാണ് അഹമ്മദ് സാഹിബ്. പരിവർത്തനം സദാ മനസ്സിൽ കൊണ്ടു നടക്കുകയും താൻ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ അതിനു പാകപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പരിണാമ വേഗത്തിനൊത്ത് ചിന്തയെയും സത്തയെയും നവീകരിക്കുവാൻ എ പി അഹമ്മദ് സാഹിബ് എപ്പോഴും മുൻപന്തിയിൽ നിന്നിരുന്നു. തന്റെ നിലപാടുകളിലും കാർക്കാശ്യത്തിലും ഒരിഞ്ചുപോലും മാറാതെ സാമൂഹിക പ്രവർത്തനം ജീവിതചര്യയായി ഏറ്റെടുത്ത് കാലയവനികക്കുള്ളിൽ മറഞ്ഞു പോയ വ്യക്തിയാണ് അഹമ്മദ് സാഹിബ്‌.

തലശ്ശേരിയിലെ ടി എം എ (തലശ്ശേരി മുസ്ലിം അസോസിയേഷന്റെ) പ്രതിമാസ പരിപാടികളിലാണ് അഹമ്മദ് സാഹിബിന്റെ പ്രവർത്തനം നേരിൽ കണ്ടത്.വേഗത്തിൽ പ്രവഹിക്കുന്ന കാലത്തിൽ ചലനാത്മകത കൈമുതലാക്കി ഓരോ മാസവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുവാൻ അദ്ദേഹം മുൻപിൽ ഉണ്ടായിരുന്നു. വിജ്ഞാന പുഷ്ടവും സാര സമ്പൂർണ്ണവുമായ പരിപാടികളാണ് നടത്തിയതിൽ മിക്കതും. പലപ്പോഴും അത് നമ്മുടെ സാമൂഹിക വ്യവസ്ഥതയിൽ ചോദ്യ ചിഹ്നമായി വന്നിരിക്കുന്ന കാര്യങ്ങളാവാം, സാമൂഹ്യ പരിപ്രേക്ഷ്യത്തിൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആവാം, ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടായിരുന്നു ഇത്തരം പരിപാടികൾ അണിയിച്ചൊരുക്കിയത്. പരിപാടിയിൽ പങ്കെടുത്താൽ നവോന്മേഷവും പുതിയ അറിവുകളും ലഭിക്കും എന്നത് വ്യക്തിപരമായ ഒരു അനുഭവമാണ്.

ഒരു മനുഷ്യൻ എങ്ങനെയാണ് ഉദാത്താനാവുക എന്നതിന് പണ്ഡിതന്മാർ പറയുന്നത്,ചിന്തകളും വാക്കുകളും പ്രവർത്തികളും സമൂഹത്തിന് നന്മയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഉദാത്തനായ മനുഷ്യൻ, അക്ഷരംപ്രതി ജീവിതം കൊണ്ട് ഉദാത്തമായ പ്രവർത്തികൾ നടത്തിയ വ്യക്തിയാണ് അഹമ്മദ് സാഹിബ്

Leave a comment

Your email address will not be published. Required fields are marked *