January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഫണ്ട് ലഭിച്ചില്ല; പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന

ഫണ്ട് ലഭിച്ചില്ല; പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന

By on October 31, 2025 0 55 Views
Share

sivankutty

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.പാഠപുസ്ത പരിഷ്‌കരണം, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്. ഇത് കിട്ടാതിരുന്നിട്ട് പോലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങള്‍ക്കൊന്നും ഇതുവരെ ഒരു മുടക്കം ഉണ്ടാക്കാതെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിട്ടും ഈ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഇനി എങ്ങനെ മുന്നോട്ട് പോകും എന്നുള്ളത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.

സാധാരണ ബജറ്റില്‍ വകുപ്പുകള്‍ക്ക് വിഹിതങ്ങള്‍ നല്‍കുമ്പോള്‍ കേന്ദ്ര ഫണ്ട് കൂടി വകയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ, ബജറ്റില്‍ മാറ്റിവച്ച ഫണ്ടുകള്‍ പോലും പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. കൂടാതെ എസ്എസ്‌കെക്ക് കീഴിലുള്ള അധ്യാപകരുടെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെ കടുത്ത പ്രതിസന്ധിയാണ്. ഒപ്പിട്ടു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഫണ്ട് നല്‍കുമെന്നുള്ളതായിരുന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. ബുധനാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ആദ്യ ഗഡുവായ മുന്നൂറ്റി ഇരുപത് കോടി ലഭിക്കുമെന്നായിരുന്നു ബുധനാഴ്ച ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ എത്രയാണ് ഓരോ ഫണ്ടിയും കുറവ് എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തതാണ്. അതിനുശേഷമാണ് ക്യാബിനറ്റ് തീരുമാനം വരുന്നത്.മന്ത്രിസഭാ തീരുമാനം വന്നതിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്.

ബുധനാഴ്ച ലഭിച്ചില്ല. ഇന്നലെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇന്നലെയും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന് ആശങ്ക. എന്തായാലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിന് നേരിയ പ്രതീക്ഷയുണ്ട്.

പിഎംസി പദ്ധതി ആ മരവിപ്പിക്കാന്‍ തീരുമാനിച്ച വിവരം ഔദ്യോഗികമായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ല. ഇക്കാര്യം അറിയിക്കുമ്പോള്‍ ഒരുപക്ഷെ കേന്ദ്രം ഔദ്യോഗികമായിത്തന്നെ ഫണ്ട് നല്‍കില്ല എന്നുള്ള വിവരം സംസ്ഥാനത്തെ അറിയിക്കാന്‍ സാധ്യതയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *