March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

By editor on November 7, 2025
0 31 Views
Share

 

രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

സംസ്ഥാനങ്ങള്‍ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഉത്തരവ് പറയുക.

 

സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച്‌ സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നല്‍കിയിരുന്നു. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്.

 

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഗൗരവമായി കാണുന്ന കോടതി, ഇക്കാര്യത്തില്‍ പ്രത്യേക നിർദേശങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

ഒക്ടോബർ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് സുപ്രിം കോടതിയില്‍ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു.

 

കോടതിയുടെ ആഗസ്ത് 22ലെ ഉത്തരവില്‍ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *