March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീര്‍ താഹിറിന്‍റെ അറിവോടെ’, കുറ്റപത്രം സമര്‍പ്പിച്ച്‌ എക്സൈസ്

യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീര്‍ താഹിറിന്‍റെ അറിവോടെ’, കുറ്റപത്രം സമര്‍പ്പിച്ച്‌ എക്സൈസ്

By editor on November 7, 2025
0 27 Views
Share

കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ്

കഞ്ചാവ് കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ എക്സൈസ്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയെന്നും എക്സൈസ് പറയുന്നു.

 

സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റില്‍ നിന്നാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്. ഏഴു വര്‍ഷം മുമ്ബ് വാടകക്ക് എടുത്ത ഫ്ലാറ്റാണിതെന്നും ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നായിരുന്നു സമീര്‍ താഹിറിന്‍റെ മൊഴി.

Leave a comment

Your email address will not be published. Required fields are marked *