January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ

ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ

By on November 15, 2025 0 37 Views
Share

Rishabh Pant

നിനച്ചിരിക്കാതെ ഉണ്ടായ വാഹനപകടത്തിന് ശേഷം ഏറെ നാള്‍ കാത്തിരുന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരമാണ് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടി മടങ്ങിയെത്തിയ ശേഷം ഈഡന്‍ ഗാര്‍ഡനില്‍ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ആണ് പന്തിന്റെ പേരിലായത്.

പന്ത്രണ്ട് വര്‍ഷത്തിലധികമായി വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ സിക്‌സറുകള്‍ നേടി എന്ന അംഗീകാരം. ഇന്ത്യക്കായി സെവാഗ് 90 സിക്‌സറുകളും ഏഷ്യ ഇലവന് ആയി ഒരു സിക്‌സറുമാണ് നേടിയത്. എന്നാല്‍ 91 സിക്‌സറുകള്‍ നേടിയാണ് പന്ത് റെക്കോര്‍ഡ് ഇട്ടത്.

 

Leave a comment

Your email address will not be published. Required fields are marked *