March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • വാഗമണിൽ കാറിലും റിസോർട്ടിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന MDMAയുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി.

വാഗമണിൽ കാറിലും റിസോർട്ടിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന MDMAയുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി.

By on November 19, 2025 0 243 Views
Share

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഫവാസ്, കരുവൻന്തുരുത്തി സ്വദേശിനി ശ്രാവൺതാര എന്നിവരാണ് മയക്കുമരുമായി പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം MDMAയും 2.970 ഗ്രാം ഹാഷിഷ് ഓയിലും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ അരൂരിൽ വച്ച് 430 ഗ്രാം MDMAയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയും സുഹൃത്തും ആണ് അറസ്റ്റിലായ പ്രതികൾ. കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻ ലോബിയിലെ അംഗങ്ങളാണ് ഇവർ.

പീരുമേട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മിഥുൻ വിജയുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കേസ് കണ്ടെടുത്തത്. പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജോബി.പി.ചാക്കോ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അൻസാർ, സിവിൽ എക്സൈസ് ഓഫീസർ നിതിൻ.എ.കുഞ്ഞുമോൻ, പീരുമേട് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജ്‌കുമാർ.ബി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജയരാജ്.എൻ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ രാമകൃഷ്ണൻ.പി, മണികണ്ഠൻ.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു.കെ.തങ്കപ്പൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *