March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കിക്കൊണ്ട് പൂവ് എറിയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് കോടതിയിൽ ചിരിപരത്തി. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്.

ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കിക്കൊണ്ട് പൂവ് എറിയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് കോടതിയിൽ ചിരിപരത്തി. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്.

By editor on November 22, 2025
0 42 Views
Share

ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കിക്കൊണ്ട് പൂവ് എറിയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് കോടതിയിൽ ചിരിപരത്തി. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്.

പൂവ് എറിയരുതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് അത് മറ്റാർക്കെങ്കിലും കൊടുക്കാനും അഭിഭാഷകനോട് പറഞ്ഞു. സനാതന ധർമത്തെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞമാസം അഭിഭാഷകൻ, ജസ്റ്റിസ് ഗവായിക്കുനേരേ കോടതിമുറിയിൽവെച്ച് ഷൂ എറിയാൻ ശ്രമിച്ചത് വിവാദമായിരുന്നു.

രാജ്യത്തിനായി തന്നാൽ സാധിക്കുന്നത് ചെയ്ത സംതൃപ്തിയോടെ പടിയിറങ്ങുന്നു -ചീഫ് ജസ്റ്റിസ്

 

രാജ്യത്തിനുവേണ്ടി തന്നാൽ സാധിക്കുന്നതെല്ലാം ചെയ്തതിന്റെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായ ബി.ആർ. ഗവായിക്ക് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമായ വെള്ളിയാഴ്ച സുപ്രീംകോടതി യാത്രയയപ്പ് നൽകി. ഞായറാഴ്ചയാണ് ഔദ്യോഗികമായി വിരമിക്കുന്നത്.

യാത്രയയപ്പിനായി ചേർന്ന സെറിമോണിയൽ ബെഞ്ചിൽ ജസ്റ്റിസ് ഗവായിക്കൊപ്പം നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അംഗങ്ങളായിരുന്നു. ‘‘സ്ഥാനമൊഴിയുന്നത് നീതിയുടെ വിദ്യാർഥിയായാണ്. അഭിഭാഷകനായി തുടങ്ങി ചീഫ് ജസ്റ്റിസ് വരെയായ 40 വർഷത്തെ യാത്ര സംതൃപ്തി നൽകുന്നതാണ്. ഓരോ പദവിയും അധികാരത്തിനല്ല, സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമായാണ് താൻ കണ്ടിട്ടുള്ളത്’’-ജസ്റ്റിസ് ഗവായ് പറഞ്ഞു.

 

ജസ്റ്റിസ് ഗവായ് സഹോദരതുല്യനായിരുന്നെന്നും ക്ഷമയോടെയും മാന്യതയോടെയുമാണ് കേസുകൾ കൈകാര്യം ചെയ്തതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവർ പങ്കെടുത്തു.

 

പട്ടികജാതി വിഭാഗങ്ങളിലെ ക്രീമിലെയർ വിഭാഗത്തെ സംവരണ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സുപ്രീംകോടതി ബാർ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *