January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ആധാര്‍ കാര്‍ഡുകളില്‍ മാറ്റങ്ങള്‍ വരുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ആധാര്‍ കാര്‍ഡുകള്‍ പുറത്തിറക്കാൻ കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ കാര്‍ഡുകളില്‍ മാറ്റങ്ങള്‍ വരുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ആധാര്‍ കാര്‍ഡുകള്‍ പുറത്തിറക്കാൻ കേന്ദ്ര സര്‍ക്കാര്‍

By editor on November 22, 2025
0 16 Views
Share

കൊച്ചി: ആധാർ കാർഡില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ആധാർ കാർഡുകള്‍ പുറത്തിറക്കാനാണ് നീക്കം.

ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നില്‍ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.

 

ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്‍റെ പതിപ്പുകള്‍ വാങ്ങിവയ്ക്കുന്നുണ്ട്.

 

ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവില്‍ നിരവധി തട്ടിപ്പുകള്‍ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

പുതിയ കാർഡുകളില്‍ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും.

 

ഓഫ് ലൈൻ വെരിഫിക്കേഷന്‍റെ കാര്യത്തില്‍ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്ബരോ ബയോ മെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്.

 

എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ആധാർ കാർഡിന്‍റെ ഫോട്ടോ കോപ്പികള്‍ എടുത്ത് സൂക്ഷിക്കുന്നതു തുടരുകയാണ്.

 

ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ആധാർ കാർഡ് പുറത്തിറക്കാൻ ആലോചിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *