March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

By on November 24, 2025 0 51 Views
Share

മലപ്പുറത്ത്, പൊലീസ് എന്ന വ്യാജനായി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ച മൂന്ന് പേർ പിടിയിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 22-നാണ്, പോലീസ് വേഷത്തിൽ എത്തിയ രണ്ട് പേർ മുഹമ്മദ് ഫൈജാസിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഫൈജാസിന് എം.ഡി.എം.എ. കച്ചവടം ചെയ്യുന്നു എന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായാണ് പരാതി.

Leave a comment

Your email address will not be published. Required fields are marked *