January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

By on November 27, 2025 0 38 Views
Share

കതിരൂർ : ജില്ലാ പഞ്ചായത്ത് കതിരൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വീണാ വിശ്വനാഥിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കെ.പി.സി.സി ട്രഷറർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവ്വാഹക സമിതിയംഗം സജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജന : സെക്രട്ടറിമാരായ കണ്ടോത്ത് ഗോപി, രാജീവ് പാനുണ്ട, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി, എം.പി. അരവിന്ദാക്ഷൻ, സ്ഥാനാർത്ഥി അഡ്വ. വീണാ വിശ്വനാഥ്, പുതുക്കുടി ശ്രീധരൻ, എ.പ്രേമരാജൻ മാസ്റ്റർ, ദാവൂദ് കതിരൂർ, ഉച്ചുമ്മൽ ശശി, തുടങ്ങിയവർ സംസാരിച്ചു. ബഷീർ ചെറിയാണ്ടി ചെയർമാനായും രാജീവ് പാനുണ്ട ജനറൽ കൺവീനറായും വി.എ നാരായണൻ മുഖ്യ രക്ഷാധി കാരിയായും 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *