January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കോഴിക്കോട് ജില്ലയിൽ ഹരിതചട്ടം പാലിക്കൽ ,ഉദ്യോഗസ്ഥർക്ക് ദ്രുതപരിശീലനം നൽകി:-

കോഴിക്കോട് ജില്ലയിൽ ഹരിതചട്ടം പാലിക്കൽ ,ഉദ്യോഗസ്ഥർക്ക് ദ്രുതപരിശീലനം നൽകി:-

By on November 27, 2025 0 42 Views
Share

കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം നിരോധിത ഉൽപ്പന്നങ്ങൾ പരിചപ്പെടുത്തുവാൻ വേണ്ടി ഉദ്യോഗസ്ഥർക്ക് വേണ്ടി ദ്രുത പരിശീലനം സംഘടിപിച്ചു. ഫീൽഡ് പരിശോധനയിൽ നിരോധിത ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശീലന പരിപാടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.ടി രാകേഷ് KAS ,ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് എന്നിവർ ക്ലാസ്സെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ.എൻ അഭിലാഷ്, അനിൽകുമാർ നൊച്ചിയിൽ, ജില്ലാ എംപവർമെന്റ് ഓഫീസർ ഡോ. പി പ്രിയ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ, ഡെസ്നീ, സരിത്ത്, രാധകൃഷ്ണൻ എന്നിവരും നഗരസഭകളിലെയും നഗരസ്വഭാവം കാണിക്കുന്ന വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പരിശീലനത്തിൽ നിരോധിത ഉൽപ്പന്നങ്ങളായ PVC ഫ്ലക്സ്, പോളിസ്റ്റർ, നൈലോണ്‍, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള തുണി, പ്ലാസ്റ്റിക് PVC അടങ്ങിയ മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ ഓരോന്നും പരിശീലനാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി. പ്രചാരണത്തിൽ ഉപയോഗിക്കിക്കാൻ അനുവദനീയമായ പോളി എത്തലിൻ, കോട്ടണ്‍ എന്നിവ കൃത്യമായി മനസ്സിലാക്കി കൊടുക്കുവാൻ പരിശീലനത്തിലൂടെ സാധിച്ചു. അടുത്ത ദിവസം മുതൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന നടത്തി നിരോധിത പ്രചാരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വികരിക്കുന്നതാണ്, കൂടാതെ പ്രിന്റിങ്ങ് പ്രസ്സുകളിലും സംഭരണ കേന്ദ്രങ്ങളിലും പരിശോധന തുടരുന്നതാണെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *